വേട്ടപ്പട്ടികളുടെ ലോകം ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് കൊടുങ്ങല്ലൂരില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം IFF@K യുടെ ഭാഗമായത് .ബിരുദാനന്തര ബിരുദ പഠനകാലം ഇത്തരത്തിലുള്ള സർഗ്ഗവേദികൾ എല്ലാം തന്നെ അനുഭവിച്ചറിയണം എന്ന് തീരുമാനിച്ചുറപ്പിച്ചതിന്റെ ഭാഗം കൂടിയാണ് മാർച്ച് 7 മുതൽ 10 വരെ കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി സിനിമാസിലേക്ക് ഞങ്ങളെ എത്തിച്ചതും. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെയും ലക്ഷ്മി ജ്വല്ലറിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രോത്സവം നാലുദിവസവും മുടങ്ങാതെ തന്നെയാണ് ആസ്വദിച്ചത് .നാല് ദിവസങ്ങളായി 30 ചലച്ചിത്രങ്ങളാണ് രണ്ട് സ്ക്രീനുകളിലായി പ്രദർശിപ്പിച്ചത് .എന്നാൽ 15 ചലച്ചിത്രങ്ങൾ മാത്രമാണ് കാണാനും ആസ്വദിക്കാനും വിലയിരുത്താനും കഴിഞ്ഞത്. ഓരോ ദിവസവും പുതിയ പുതിയ അനുഭവതലങ്ങൾ തന്നെയാണ് IFF@K സമ്മാനിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായതും മികച്ചതുമായ ഒട്ടനവധി ചലച്ചിത്രങ്ങൾ കൊണ്ട് ചലച്ചിത്രോത്സവത്തിന്റെ വേദി ധന്യമായിരുന്നു. വിം വെൽഡേ സംവിധാനം ചെയ്ത ജപ്പാൻ ചലച്ചിത്രം പെർ...